Accident | നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വാഹനത്തിലുണ്ടായിരുന്ന കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com) നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ കാര്‍ യാത്രികരായ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. കൂറ്റനാട് കരിമ്പ പാലക്കപ്പീടികയില്‍ ശനിയാഴ്ച രാത്രി 9.30 മണിയോടെയായിരുന്നു അപകടം. പിഞ്ച് കുഞ്ഞ് ഉള്‍പടെയുള്ള കുടുംബം തലനാരിഴക്കാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

പടിഞ്ഞാറങ്ങാടി ഭാഗത്ത് നിന്നും കൂറ്റനാട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് താഴെയുള്ള വാര്‍പ് വീടിന്റെ മുകളില്‍ പതിക്കുകയായിരുന്നു. വീടിന്റെ മുകളില്‍ തങ്ങി നിന്നതിനാല്‍ കാര്‍ കൂടുതല്‍ താഴ്ചയിലേക്ക് പതിച്ചില്ല. പാതയില്‍ ഏറ്റവും വലിയ അപകടമേഖലയായ കരിമ്പ ഇറക്കത്തിലാണ് അപകടം നടന്നത്.
Keywords: Palakkad, News, Kerala, Accident, Family, Escaped, Palakkad: Family escaped from car accident.