Follow KVARTHA on Google news Follow Us!
ad

Dogs | ഒറ്റപ്പാലത്ത് 5 തെരുവുനായ്ക്കള്‍ ചത്ത നിലയില്‍; വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയം, പൊലീസില്‍ പരാതി നല്‍കി പ്രദേശവാസികള്‍

Palakkad: Dogs found dead in Ottapalam #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പാലക്കാട്: (www.kvartha.com) അഞ്ച് തെരുവുനായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ഒറ്റപ്പാലം നഗരസഭാ പരിധിയില്‍ റോഡിന്റെ പലയിടങ്ങളില്‍ ഇവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയിക്കുന്നത്. സംഭവത്തേക്കുറിച്ച് പ്രദേശവാസികള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം സെപ്തംബര്‍ മാസത്തില്‍ കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ് 12 തെരുവ് നായകളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് തെരുവനായ ശല്യത്തേക്കുറിച്ച് വ്യാപക ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു ഇത്. വിഷം ഉള്ളില്‍ ചെന്നാണ് തെരുവുനായകളുടെ മരണം. കാരിക്കോട്ടെ വിവിധ മേഖലകളിലായി ചത്തു കിടന്ന നായകളെ നാട്ടുകാര്‍ തന്നെ കുഴിയെടുത്ത് മറവ് ചെയ്യുകയായിരുന്നു.

Palakkad, News, Kerala, Stray-Dog, Dog, Complaint, Police, Palakkad: Dogs found dead in Ottapalam.

എറണാകുളം തൃപ്പൂണിത്തുറ എരൂരില്‍ അഞ്ച് തെരുവ് നായകളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇവയെയും വിഷം കൊടുത്ത് കൊന്നതായാണ് സംശയിക്കുന്നത്. കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിതൂക്കിയ നിലയിലും കണ്ടെത്തിയിരുന്നു.

Keywords: Palakkad, News, Kerala, Stray-Dog, Dog, Complaint, Police, Palakkad: Dogs found dead in Ottapalam.

Post a Comment