Follow KVARTHA on Google news Follow Us!
ad

Found Dead | പെട്ടിക്കുള്ളില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

New Delhi: Woman found dead #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ന്യൂഡെല്‍ഹി: (www.kvartha.com) പെട്ടിക്കുള്ളില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ പഞ്ചാബി ബാഗ് പ്രദേശത്ത് ബുധനാഴ്ച വൈകുന്നേരമാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഒരു യാത്രപെട്ടിക്കുള്ളില്‍ (Suitcase) നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി കണ്‍ട്രോള്‍ റൂമില്‍ അറിയിപ്പ് ലഭിച്ചു. തുടര്‍ന്നാണ് സംഭവസ്ഥലത്തെത്തി പരിശോധിച്ചതെന്ന് പൊലീസ് അറിയിച്ചു.

'ഡെല്‍ഹി പൊലീസിലെ ഒരു സംഘം സ്ഥലത്തെത്തി പെട്ടിപുറത്തെടുത്തു പരിശോധിച്ചു. പെട്ടി തുറന്നപ്പോള്‍ ഒരു സ്ത്രീയുടെ ശരീരം അഴുകിയ നിലയില്‍ കണ്ടെത്തി. സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 28 നും 30 നും ഇടയില്‍ പ്രായമുള്ള സ്ത്രീയുടേതാണെന്ന് കരുതുന്നു' -പൊലീസ് വ്യക്തമാക്കി.പോസ്റ്റ്‌മോര്‍ടത്തിനായി സഞ്ജയ് ഗാന്ധി മെcaറിയല്‍ ആശുപത്രിയിലേക്ക് അയച്ചു.

New Delhi, News, National, Found Dead, Woman, Police, New Delhi: Woman found dead.

Keywords: New Delhi, News, National, Found Dead, Woman, Police, New Delhi: Woman found dead.

Post a Comment