ന്യൂഡെല്‍ഹി: (www.kvartha.com) യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍. ശഹബാദ് ഡയറി സ്വദേശിയായ ജയ്കുമാറാണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്തുക്കളായ രാജ്കുമാറിനെയും ദീപക്കിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: നവംബര്‍ 27ന് സുഹൃത്തുക്കളെ കാണാനായി പോയ ജയ്കുമാര്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് ഡിസംബര്‍ രണ്ടിന് ഭാര്യ പൊലീസില്‍ പരാതി നല്‍കി. ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സുഹൃത്തുക്കളായ രാജ്കുമാറിനെയും ദീപക്കിനേയും കുടുക്കിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉത്തര്‍പ്രദേശിലെ ബറൗത്തില്‍ കൊണ്ടുപോയി കത്തിക്കുകയായിരുന്നു. ഇരുവരും കുറ്റം സമ്മതിച്ചു.
Keywords: New Delhi, News, National, Crime, Police, Arrest, New Delhi: Man found dead, Two arrested.