Follow KVARTHA on Google news Follow Us!
ad

MV Jayarajan | മുന്‍ പയ്യന്നൂര്‍ ഏരിയാ സെക്രടറി വി കുഞ്ഞികൃഷ്ണന് പാര്‍ടിയിലേക്ക് തിരിച്ചുവരാമെന്ന് എം വി ജയരാജന്‍

MV Jayarajan said that former Payyanur Area Secretary . Kunhikrishnan may return to the patry #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പയ്യന്നൂര്‍: (www.kvartha.com) അഴിമതി ആരോപണം ഉന്നയിച്ചതിന് സിപിഎം തരംതാഴ്ത്തിയ മുന്‍ ഏരിയാ സെക്രടറിക്ക് പാര്‍ടിയിലേക്ക് വീണ്ടും കടന്നുവരാന്‍ നേതൃത്വത്തിന്റെ പച്ചക്കൊടി. സിപിഎം പയ്യന്നൂര്‍ മുന്‍ ഏരിയാ സെക്രടറി വി കുഞ്ഞികൃഷ്ണന്‍ പാര്‍ടിയിലേക്ക് തിരിച്ചു വരുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കുഞ്ഞികൃഷ്ണന്‍ പാര്‍ടിയുമായി സഹകരിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഒരു പ്രശ്നത്തില്‍ അനന്തമായി ഒരാളെയും മാറ്റി നിര്‍ത്താനാവില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു. താന്‍ പങ്കെടുത്ത രണ്ടു പാര്‍ട്ടി പരിപാടിയില്‍ കുഞ്ഞികൃഷ്ണന്‍ പങ്കെടുത്തിട്ടുണ്ടെന്നും എം വി ജയരാജന്‍ ചൂണ്ടികാട്ടി.

ഏതെങ്കിലും അച്ചടക്ക നടപടിയുടെ ഭാഗമായല്ല അദ്ദേഹഞ്ഞ മാറ്റി നിര്‍ത്തിയത്. വി കുഞ്ഞികൃഷ്ണന്‍ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും എം വി ജയരാജന്‍ കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍പറഞ്ഞു. സിപിഎം പയ്യന്നൂര്‍ ഏരിയാ കമിറ്റിക്ക് കീഴില്‍ നടന്ന രണ്ടു കോടിയുടെ തുക വെട്ടിപ്പ് ആരോപണം പരസ്യമായി ഉന്നയിച്ചതിനാണ് പാര്‍ടി ഏരിയാ സെക്രടറിയായിരുന്ന വി കുഞ്ഞികൃഷ്ണനെ സിപിഎം ജില്ലാ നേതൃത്വം വി കുഞ്ഞികൃഷ്ണനെ മാറ്റി നിര്‍ത്തിയത്. ആരോപണ വിധേയരായ പയ്യന്നൂര്‍ മണ്ഡലം എംഎല്‍എ ടി ഐ മധുസുദനന്‍ ഉള്‍പെടെയുള്ള നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചു. എന്നാല്‍ പയ്യന്നൂരില്‍ ധനരാജ് രക്തസാക്ഷി കുടുംബ സഹായ ഫന്‍ഡ് (Fund), തിരഞ്ഞടുപ്പ് ഫന്‍ഡ്, പാര്‍ടി ഏരിയാ കമിറ്റി ഓഫിസ് നിര്‍മാണ ഫന്‍ഡ് വെട്ടിപ്പ് എന്നീ ആരോപണങ്ങളില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്നാണ് പാര്‍ടി ജില്ലാ നേതൃത്വം വിലയിരുത്തിയത്.

Payyannur, News, Kerala, M.V Jayarajan, Politics, party, CPM, MV Jayarajan said that former Payyanur Area Secretary . Kunhikrishnan may return to the patry.

ഇതോടൊപ്പം പയ്യന്നൂര്‍ ഏരിയാ കമിറ്റിയില്‍ വിഭാഗീയ പ്രവര്‍ത്തനം നടന്നുവെന്നു ആരോപിച്ച് വി കുഞ്ഞികൃഷ്ണനെ ഏറിയാ സെക്രടറി സ്ഥാനത്ത് നിന്നും മാറ്റുകയും ജില്ലാ സെക്രടറിയേറ്റംഗം ടിവി രാജേഷിന് ചുമതല നല്‍കുകയും ചെയ്തു. ഇതിനു ശേഷമാണ് കഴിഞ്ഞ ജൂണ്‍ മാസം വി കുഞ്ഞികൃഷ്ണന്‍ സജീവ രാഷ്ട്രീയം അവസാനിപിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിനു ശേഷം ബദല്‍ കണക്ക് പാര്‍ടി പയ്യന്നൂര്‍ ഏരിയാ ഘടകങ്ങളില്‍ അവതരിപ്പിച്ചത്.

പാര്‍ടിയില്‍ ആരോപണമുന്നയിച്ച വി കുഞ്ഞികൃഷ്ണനെ ഒഴിവാക്കിയതില്‍ പയ്യന്നൂരിലെ പാര്‍ടി പ്രവര്‍ത്തകര്‍ക്കിടെ യില്‍ കടുത്ത അതൃപ്തി നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് വി കുഞ്ഞികൃഷ്ണനെ അനുനയിപിക്കാന്‍ പാര്‍ടി നേതാക്കളായ ടി വി രാജേഷ്, വി നാരായണന്‍, സി കൃഷ്ണന്‍ അനുരഞ്ജനത്തിന്റെ ഭാഗമായി വി കുഞ്ഞികൃഷ്ണനുമായി ചര്‍ച നടത്തിയത്. എന്നാല്‍ താന്‍ പാര്‍ടിയില്‍ വീണ്ടും സജീവമാകുമോയെന്ന കാര്യത്തില്‍ വി കുഞ്ഞികൃഷ്ണന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Keywords: Payyannur, News, Kerala, M.V Jayarajan, Politics, party, CPM, MV Jayarajan said that former Payyanur Area Secretary . Kunhikrishnan may return to the patry.

Post a Comment