മലപ്പുറം: (www.kvartha.com) പെരുവള്ളൂരില്‍ വിദ്യാര്‍ഥിയെ ഹോസ്റ്റലിന് സമീപത്തെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. നജാത്ത് ഇസ്ലാമിക് സെന്ററിലെ വിദ്യാര്‍ഥിയായ മാവൂര്‍ സ്വദേശി നാദിര്‍ ആണ് മരിച്ചത്. ലോകകപ് ഫുട്‌ബോള്‍ മത്സരം കാണാനായി പോകുന്നതിനിടെ രാത്രി അബദ്ധത്തില്‍ കിണറില്‍ വീണതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഞായറാഴ്ച പുലര്‍ചെ 1.30 മണിയോടെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.
കിണറ്റില്‍ വീഴുന്ന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം സംഭവം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മീഞ്ചന്തയില്‍ നിന്നും അഗ്‌നശമന രക്ഷാ സേന സ്ഥലത്തെത്തിയാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുറത്തെടുത്തത്. സംഭവത്തില്‍ തേഞ്ഞിപ്പാലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Malappuram, News, Kerala, Death, Found Dead, Student, Football, Police, Malappuram: Student found dead in well.