കോഴിക്കോട്: (www.kvartha.com) തെരുവുനായ ആക്രമണത്തില്‍ ആറുപേര്‍ക്ക് പരുക്ക്. മാവൂരിലാണ് ഒരു സ്ത്രീയും അതിഥിത്തൊഴിലാളിയുമടക്കം ആറ് പേര്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഒരു സ്ത്രീയുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിന് പുറത്തുനില്‍ക്കുയായിരുന്ന സ്ത്രീയെയാണ് തെരുവു നായ ആദ്യം കടിച്ചത്. തുടര്‍ന്ന് ഇവരുടെ ബന്ധുവിന് നേരെയും ആക്രമണമുണ്ടായി. നായ പോയ വഴിയെല്ലാം ആളുകളെ ആക്രമിക്കുകയായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. ആക്രമിച്ച നായയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വിവരമുണ്ട്.
Keywords: Kozhikode, News, Kerala, Injured, attack, hospital, Dog, Stray-Dog, Kozhikode: 6 injured in stray dog attack.