കോട്ടയം: (www.kvartha.com) ബസ് യാത്രക്കിടെ ബാഗ് കീറി പണം കവരാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യുവതി അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി മല്ലികയെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സംക്രാന്തിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
സംക്രാന്തിയില്‍ നിന്നും കോട്ടയത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയുടെ മടിയിലെ ബാഗ് കീറി പണം മോഷ്ടിക്കാനായിരുന്നു ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതുകണ്ട യാത്രക്കാരി ബഹളം വയ്ക്കുകയും തുടര്‍ന്ന് ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി യുവതിയെ പിടികൂടുകയായിരുന്നു.
Keywords: Kottayam, News, Kerala, Police, Woman, Arrest, bus, Robbery, Kottayam: Robbery attempt; Woman arrested.