Follow KVARTHA on Google news Follow Us!
ad

Suspended | 'കോളജിലെ പരിപാടിക്കിടെ ആണ്‍കുട്ടികള്‍ ബുര്‍ഖ ധരിച്ച് നൃത്തം ചെയ്തു'; 4 വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

Karnataka: 4 Male Students Suspended For Dancing In Burqa #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്‌ളൂറു: (www.kvartha.com) കര്‍ണാടകയിലെ എന്‍ജിനീയറിംഗ് കോളജിലെ പരിപാടിക്കിടെ ബുര്‍ഖ ധരിച്ച് നൃത്തം ചെയ്‌തെന്ന സംഭവത്തിന് പിന്നാലെ നാല് വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് അധികൃതര്‍ അന്വേഷണം നടത്തി നാല് വിദ്യാര്‍ഥികളെയും സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നുവെന്നാണ് റിപോര്‍ട്. 

ഈ നാല് വിദ്യാര്‍ഥികള്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടന പരിപാടിയില്‍ ഇടിച്ചു കയറിയാണ് നൃത്തം ചെയ്തതെന്ന് കോളജ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ പരിപാടിക്ക് അനുമതി ഉണ്ടായിരുന്നില്ല. അതില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയിലുള്ള യാതൊരു വിധ പ്രവര്‍ത്തനങ്ങള്‍ക്കും കോളേജ് പിന്തുണ നല്‍കില്ലെന്നും ക്ഷമിക്കില്ലെന്നും കോളേജ് അധികൃതര്‍  വ്യക്തമാക്കി. 

News, National, Suspension, Students, Programme, Karnataka: 4 Male Students Suspended For Dancing  In Burqa.

Keywords: News, National, Suspension, Students, Programme, Karnataka: 4 Male Students Suspended For Dancing  In Burqa.

Post a Comment