പയ്യന്നൂര്‍: (www.kvartha.com) പയ്യന്നൂര്‍ വെളളൂരില്‍ വാഹന പാര്‍കിങിനെ ചൊല്ലിയുള്ള തര്‍ക്കം കല്ലും മരക്കട്ടയുമായുളള അക്രമത്തില്‍ കലാശിച്ചതോടെ കംപനിയിലെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യം ശേഖരിച്ച പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞതിന് ശേഷം ആറുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. പയ്യന്നൂര്‍ വെള്ളൂര്‍ പാലത്തരയില്‍ പ്രവര്‍ത്തിക്കുന്ന മെട്രോ സോഫന കംപനിയിലാണ് ദിവസങ്ങള്‍ക്കു മുന്‍പ് രാത്രിയില്‍ അക്രമം നടന്നത്.
വാഹന പാര്‍കിങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനെതുടര്‍ന്നാണ് മാരകായുധങ്ങളുമായെത്തിയ സംഘം ഡ്രൈവര്‍ വെള്ളച്ചാല്‍ കൊടക്കാട് സ്വദേശി സരീഷിനെ(35) അക്രമിച്ച് പരുക്കേല്‍പ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. അക്രമത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ സരീഷ് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉമേശന്‍, ധനേഷ്, കലേഷ്, കെ വി അനൂപ്, പ്രദീപന്‍, സുബ്രഹ്‌മണ്യന്‍ എന്നിവരെയാണ് പയ്യന്നൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
Keywords: Kannur, News, Kerala, attack, Complaint, Police, case, arrest, Kannur: Attack against driver, 6 arrested.