ഒടാവ: (www.kvartha.com) കാനഡയില്‍ സിഖ് യുവാവ് വെടിയേറ്റ് മരിച്ചു. സന്‍രാജ് സിങ് (24) ആണ് മരിച്ചത്. ആല്‍ബെര്‍ട പ്രവിശ്യയില്‍ വച്ച് ഡിസംബര്‍ മൂന്നിനാണ് സന്‍രാജിന് വെടിയേറ്റത്. തുടര്‍ന്ന് ചികിത്സയിലായിരിക്കെ തിങ്കളാഴ്ച മരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം ഡിസംബര്‍ മൂന്നിന് തന്നെ സിഖ് യുവതി പവന്‍പ്രീത് കൗര്‍ (21) കാനഡയിലെ ഒന്റാരിയോ പ്രവിശ്യയില്‍ വെടിയേറ്റ് മരിച്ചിരുന്നു. കഴിഞ്ഞ മാസം മെഹക്പ്രീത് സേഥിയെന്ന സിഖ് വിദ്യാര്‍ഥി കാനഡയിലെ ബ്രിടീഷ് കൊളംബിയ പ്രവിശ്യയില്‍ കുത്തേറ്റ് മരിച്ചു. ആവര്‍ത്തിക്കുന്ന അക്രമങ്ങള്‍ രാജ്യത്തെ സിഖ് സമൂഹത്തിന്റെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
Keywords: News, World, Death, shot dead, Killed, Indian-origin Sikh youth shot in Canada's Alberta province, dies.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.