Follow KVARTHA on Google news Follow Us!
ad

Found Dead | പാറകെട്ടുകള്‍ നിറഞ്ഞ നടപ്പുവഴിയില്‍ നിന്നും 30 അടിയോളം താഴ്ചയില്‍ മധ്യവയസ്‌കന്റെ മൃതദേഹം; ശരീരത്തില്‍ പലയിടത്തും പരുക്കുകള്‍ ഉള്ളതിനാല്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ്

Idukki: Middle aged man found dead #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഇടുക്കി: (www.kvartha.com) പാറകെട്ടുകള്‍ നിറഞ്ഞ നടപ്പുവഴിയില്‍ നിന്നും 30 അടിയോളം താഴ്ചയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. കൈലാസപ്പാറ മെട്ട് സ്വദേശി മാമൂട്ടില്‍ ചന്ദ്രനാണ് മരിച്ചത്. നെടുങ്കണ്ടത്തിന് സമീപം കൈലാസപ്പാറ മെട്ടിലാണ് സംഭവം. ശരീരത്തില്‍ പലയിടത്തും പരുക്കുകള്‍ ഉള്ളതിനാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ചന്ദ്രന്റെ വീടിന് സമീപമുള്ള നടപ്പുവഴിയോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. കട്ടപ്പന ഡിവൈ എസ്പി നിശാദ് മോന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം പൊലീസ് സ്ഥലത്ത് വിശദമായ പരിശോധന നടത്തി. മദ്യപിച്ച ശേഷം, നടന്ന് വരുന്ന വഴി കാല്‍വഴി വീണതാകാമെന്നും സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

News, Kerala, Injured, Death, Police, Found Dead, Idukki: Middle aged man found dead.

ഫോറന്‍സിക് സംഘം സ്ഥലത്ത് വിശദമായ പരിശോധന നടത്തും. മൃതദേഹം പോസ്റ്റ്മാര്‍ടത്തിനായി ഇടുക്കി മെഡികല്‍ കോളജിലേക്ക് കൊണ്ടുപോയി. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് പൊലീസ് വ്യക്തമാക്കി.

Keywords: News, Kerala, Injured, Death, Police, Found Dead, Idukki: Middle aged man found dead.

Post a Comment