Follow KVARTHA on Google news Follow Us!
ad

Man Killed | ഇടുക്കിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു; പിന്നില്‍ മദ്യ ലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക് തര്‍ക്കമെന്ന് പൊലീസ്, 3 പേര്‍ പിടിയില്‍

Idukki: Man killed; Three in police custody #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഇടുക്കി: (www.kvartha.com) തൊടുപുഴ കാഞ്ഞാര്‍ ഞാളിയാനിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞാളിയാനി സ്വദേശി സാം ജോസഫ് (40) ആണ് മരിച്ചത്. ശനിയാഴ്ച മദ്യ ലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക് തര്‍ക്കത്തിനിടെ സാമിന് കുത്തേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സാം ജോസഫ് ഉള്‍പടെ നാല് സുഹൃത്തുക്കള്‍ ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടയില്‍ തര്‍ക്കം ഉണ്ടായപ്പോള്‍ ഒരാള്‍ കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് കുത്തുകയായിരുന്നു. സാം ജോസഫിന്റെ കഴുത്തിലാണ് റബര്‍ വെട്ടുന്ന കത്തികൊണ്ടുള്ള കുത്ത് ഏറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Idukki, News, Kerala, Death, Police, Crime, Killed, Idukki: Man killed; Three in police custody.

സാം ജോസഫിന്റെ ഒപ്പമുണ്ടായിരുന്ന മൂന്നുപേരെയാണ് കസ്റ്റഡിയിലെടുത്തത്. കത്തിക്കുത്തിലേക്ക് നയിച്ചത് പെട്ടെന്നുള്ള പ്രകോപനം ആണോ അത് മറ്റെന്തെങ്കിലും പ്രശ്‌നങ്ങളാണോയെന്നത് പൊലീസ് പരിശോധിച്ച് വരികയാണ്.

Keywords: Idukki, News, Kerala, Death, Police, Crime, Killed, Idukki: Man killed; Three in police custody.

Post a Comment