ന്യൂഡെല്‍ഹി: (www.kvartha.com) പെന്‍ഷന്‍ 65 വയസ് മുതല്‍ തുടങ്ങണമെന്ന പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ ശുപാര്‍ശ തള്ളി സര്‍കാര്‍. കേന്ദ്ര പെന്‍ഷന്‍കാര്‍ക്ക് പ്രായം കൂടുന്നതിന് ആനുപാതികമായുള്ള പെന്‍ഷന്‍ ശുപാര്‍ശയാണ് സര്‍കാര്‍ തള്ളിയത്. സാമ്പത്തികബാധ്യത കണക്കിലെടുത്താണ് തീരുമാനം.
അതേസമയം, നിലവില്‍ 80 വയസ് മുതലാണ് പെന്‍ഷന്‍ വര്‍ധന. ശുപാര്‍ശ അംഗീകരിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍കാരും സമാന ആവശ്യം ഉന്നയിക്കുമെന്നും ഇത് സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നും സ്ഥിരം സമിതിയെ സര്‍കാര്‍ അറിയിച്ചു. തുടര്‍ന്ന്, ശുപാര്‍ശ ഉപേക്ഷിക്കാന്‍ സുശീല്‍ കുമാര്‍ മോദി അധ്യക്ഷനായ സമിതി തീരുമാനിച്ചു.
Keywords: New Delhi, News, National, Pension, Central Government, Government of India denies recommendation for pension hike from age 65.