Follow KVARTHA on Google news Follow Us!
ad

Award | ഗാന്ധി ദര്‍ശന്‍ പുരസ്‌കാരം ടി പത്മനാഭന് സമ്മാനിക്കും

Gandhi Darshan award will be presented to T Padmanabhan #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) ഗാന്ധിദര്‍ശന്‍ പുരസ്‌കാര സമര്‍പണവും മതേതരത്വ സംരക്ഷണ സദസും ഡിസംബര്‍ നാലിന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ അറിയിച്ചു. ഈ വര്‍ഷത്തെ ഗാന്ധി ദര്‍ശന്‍ പുരസ്‌കാരത്തിന് കഥാക്യത്ത് ടി പത്മനാഭനാണ് അര്‍ഹനായത്.

ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് കണ്ണൂര്‍ ഡിസിസി ഓഡിറ്റോറിയത്തില്‍ വച്ച് പുരസ്‌കാര സമര്‍പണം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി നിര്‍വഹിക്കും. പി സി വിഷ്ണുനാഥ് എംഎല്‍എ, ജില്ലാ കോണ്‍ഗ്രസ് കമിറ്റി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്, അഡ്വ. സജീവ് ജോസഫ് എംഎല്‍എ, മേയര്‍ ടി എം മോഹനന്‍ ചടങ്ങില്‍ പങ്കെടുക്കും.

Kannur, News, Kerala, Award, Press meet, Gandhi Darshan award will be presented to T Padmanabhan.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ ഭാസ്‌കരന്‍, 19 ബാലകൃഷ്ണന്‍, പി വി ജയ എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, Award, Press meet, Gandhi Darshan award will be presented to T Padmanabhan.

Post a Comment