Follow KVARTHA on Google news Follow Us!
ad

Resigned | ഡെല്‍ഹി മുനിസിപല്‍ കോര്‍പറേഷനില്‍ ബിജെപിക്ക് ഭരണം നഷ്ടമായതിന് പിന്നാലെ പാര്‍ടി അധ്യക്ഷന്‍ രാജിവച്ചു

Delhi BJP chief Adesh Gupta resigns after MCD polls loss #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി മുനിസിപല്‍ കോര്‍പറേഷനില്‍ ബിജെപിക്ക് ഭരണം നഷ്ടമായതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് ആദേശ് ഗുപ്ത രാജിവച്ചു. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വമേറ്റടുത്താണ് രാജിവച്ചതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം വീരേന്ദ്ര സച്ചദേവ് ആക്ടിങ് പ്രസിഡന്റ് ആവുമെന്നാണ് വിവരം. ഡെല്‍ഹി മുനിസിപല്‍ കോര്‍പറേഷനിലെ 15 വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് എഎപി (Aam Aadmi Party) അധികാരത്തിലെത്തിയത്. 134 സീറ്റുകളിലാണ് എഎപി വിജയം നേടിയത്. ഡെല്‍ഹിയിലെ മൂന്ന് കോര്‍പറേഷനുകളും ലയിപ്പിച്ച് ഒറ്റ കോര്‍പറേഷനാക്കിയതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്.

New Delhi, News, National, BJP, Politics, Resignation, Delhi BJP chief Adesh Gupta resigns after MCD polls loss.

Keywords: New Delhi, News, National, BJP, Politics, Resignation, Delhi BJP chief Adesh Gupta resigns after MCD polls loss.

Post a Comment