Follow KVARTHA on Google news Follow Us!
ad

Complaint | 'പാനൂരില്‍ നിയമനം നല്‍കിയ ഉദ്യോഗാര്‍ഥികള്‍ക്ക് ശമ്പളം നല്‍കാതെ കബളിപ്പിച്ചു'; യുവാവ് പിടിയില്‍

Complaint that cheated the candidates by not paying their salaries; Man in police custody #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തലശേരി: (www.kvartha.com) രേഖാമൂലം നിയമിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് വാഗ്ദാനം ചെയ്ത 12,000 രൂപ മാസ ശമ്പളം നല്‍കാതെ കബളിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ ബന്ധുവിന്റെ സാന്നിധ്യത്തില്‍ ഈ മാസം 18-നകം ശമ്പളം നല്‍കാമെന്ന കരാറില്‍ യുവാവിനെ വിട്ടയച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പഞ്ചായതുകള്‍ കേന്ദ്രീകരിച്ച് വിവരശേഖരണം നടത്താനുള്ള കോ ഓര്‍ഡിനേറ്റര്‍ എന്ന് പരിചയപ്പെടുത്തി സാമൂഹിക മാധ്യമത്തിലൂടെ പരസ്യം ചെയ്താണ് ഇയാള്‍ 55 പെണ്‍കുട്ടികള്‍ ഉള്‍പെടെ 59 പേരെ ഒരുമാസം മുന്‍പ് നിയമിച്ചത്. മാസം കഴിഞ്ഞിട്ടും ശമ്പളം നല്‍കിയില്ല. വിളക്കോട്ടൂര്‍ എന്‍എഎം കോളജ് റോഡിലെ വാടകക്കെട്ടിടത്തിലെ മൂന്ന് മുറികളിലായിരുന്നു ഓഫീസ് പ്രവര്‍ത്തനം.

Thalassery, News, Kerala, Arrest, Arrested, Police, Complaint, Complaint that cheated the candidates by not paying their salaries; Man arrested.

നല്‍കിയ ഫോണ്‍ നമ്പറുകളില്‍ വിളിച്ച് വിവരശേഖരണം നടത്തുന്ന പ്രവൃത്തിയായിരുന്നു ചെയ്തിരുന്നത്. പെണ്‍കുട്ടികളില്‍ നിന്ന് ഐഡി കാര്‍ഡ് നമ്പര്‍ അടക്കം ഇയാള്‍ ശേഖരിച്ചതായി സൂചനയുണ്ട്. കഴിഞ്ഞദിവസം തൂവക്കുന്ന് എലീസിയം ലൈബ്രറിയില്‍ തൊഴില്‍ദാതാവ് വിളിച്ചുചേര്‍ത്ത യോഗത്തിലും ശമ്പള വിഷയം ഉയര്‍ന്നു. എന്നാല്‍, കൃത്യമായ മറുപടി കിട്ടിയില്ല. തുടര്‍ന്നാണ് ഉദ്യോഗാര്‍ഥികളും രക്ഷിതാക്കളും സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

Keywords: Thalassery, News, Kerala, Arrest, Arrested, Police, Complaint, Complaint that cheated the candidates by not paying their salaries; Man arrested.

Post a Comment