SWISS-TOWER 24/07/2023

Not Recognised | പിരിച്ചുവിടപ്പെട്ട അസോസിയേഷന്‍ നടത്തുന്ന മത്സരങ്ങള്‍ക്ക് അംഗീകാരമില്ലെന്ന് വോളിബോള്‍ ടെക്‌നികല്‍ കമിറ്റി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലയിലെ പിരിച്ചുവിടപ്പെട്ട വോളിബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സര്‍കാരിന്റെയും അംഗീകാരമില്ലെന്ന് പുതുതായി രൂപീകരിക്കപ്പെട്ട ടെക്‌നികല്‍ കമിറ്റി ഭാരവാഹികള്‍ പ്രസ് ക്ലസില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അസോസിയേഷന് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കിയിരുന്ന അംഗീകാരം സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. 
Aster mims 04/11/2022

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തീരുമാനപ്രകാരം പുതുതായി രൂപീകരിച്ച ടെക്‌നികല്‍ കമിറ്റിയുടെ നേതൃത്വത്തില്‍ ആണ് വോളിബോള്‍ മത്സരം സംഘടിപ്പിക്കാനുള്ള അര്‍ഹതയുള്ളത്. ജില്ലയില്‍ മിനി, സബ്ജൂനിയര്‍, ജൂനിയര്‍, യൂത്, സീനിയര്‍ വിഭാഗം വോളിബോള്‍ ചാംപ്യന്‍ഷിപ് ഡിസംബര്‍, ജനുവരി മാസം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ടിഫികറ്റ്, ഗ്രേസ് മാര്‍ക് മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

Not Recognised | പിരിച്ചുവിടപ്പെട്ട അസോസിയേഷന്‍ നടത്തുന്ന മത്സരങ്ങള്‍ക്ക് അംഗീകാരമില്ലെന്ന് വോളിബോള്‍ ടെക്‌നികല്‍ കമിറ്റി

വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ ടെക്‌നികല്‍ കമിറ്റി കണ്‍വീനര്‍ എം ബാലകൃഷ്ണന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രടറി ഷിനിത്ത് പാട്യം, ഗോപി മുത്തത്ത്യന്‍, ശമീര്‍ ഊര്‍പ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  Kannur, News, Kerala, Press meet, Competition, Competitions conducted by the defunct association are not recognised: Volley Ball Technical Committee.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia