Follow KVARTHA on Google news Follow Us!
ad

Arrested | 'അഭിനയിപ്പിക്കാമെന്നും കംപനികളില്‍ നല്ല ശമ്പളത്തില്‍ ജോലി നല്‍കാമെന്നും വാഗ്ദാനം ചെയ്ത് യുവതികളെ ലൈംഗികവൃത്തിക്ക് നിര്‍ബന്ധിച്ചു'; ചെന്നൈയില്‍ മലയാളി യുവാവ് പിടിയില്‍

Chennai: Malayali man arrested for forcing women into assault #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ചെന്നൈ: (www.kvartha.com) സിനിമയിലും സീരിയലുകളിലും അഭിനയിപ്പിക്കാമെന്നും കംപനികളില്‍ ജോലി നല്‍കാമെന്നും വാഗ്ദാനം ചെയ്ത് യുവതികളെ ലൈംഗികവൃത്തിക്ക് നിര്‍ബന്ധിച്ചെന്ന കേസില്‍ മലയാളി യുവാവ് പിടിയില്‍. തൃശൂര്‍ മുരിയാട് പഞ്ചായത് പരിധിയില്‍പെട്ട കിരണ്‍ കുമാര്‍ (29) ആണ് അണ്ണാനഗറിലെ വീട്ടില്‍ നിന്ന് അറസ്റ്റിലായത്.

ചെന്നൈ നഗരത്തില്‍ ജോലിതേടിയെത്തുന്ന യുവതികളാണ് കെണിയില്‍ വീണതെന്ന് പൊലീസ് പറഞ്ഞു. അണ്ണാനഗര്‍ മൂന്നാം സ്ട്രീറ്റില്‍ ഒരു വീട്ടില്‍ ഇത്തരം ഇടപാടുകള്‍ നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

Chennai, News, National, Arrest, Arrested, Police, Crime, Women, Chennai: Malayali man arrested for forcing women into assault.

അവിടെയുണ്ടായിരുന്ന ഒരു വിദേശ വനിത ഉള്‍പെടെ രണ്ടു സ്ത്രീകളെ രക്ഷപ്പെടുത്തി. കിരണ്‍ ഇടനിലക്കാരനായി നിന്നാണ് പെണ്‍കുട്ടികളെ അപാര്‍ടുമെന്റുകളിലും ബംഗ്ലാവുകളിലും കൊണ്ടുപോയിരുന്നതെന്നും കണ്ടെത്തി. കിരണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Chennai, News, National, Arrest, Arrested, Police, Crime, Women, Chennai: Malayali man arrested for forcing women into assault.

Post a Comment