Follow KVARTHA on Google news Follow Us!
ad

Rain | സഊദിയുടെ വിവിധ പ്രദേശങ്ങളില്‍ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം

Chance of rain in various parts of Saudi Arabia #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ജിദ്ദ: (www.kvartha.com) സഊദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന്  ദേശീയ കാലാവസ്ഥ കേന്ദ്രം. ഇടിമിന്നലും കാറ്റും ആലിപ്പഴവര്‍ഷവും ഉണ്ടാകാനും സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. റിയാദ്, ജിദ്ദ, മക്ക, മദീന, ത്വാഇഫ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം മഴ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്. മക്ക മേഖലയില്‍ മക്ക, ജിദ്ദ, റാബിഗ്, ത്വാഇഫ്, അല്‍ജമൂം, അല്‍ കാമില്‍, ഖുലൈസ്, അല്‍ ലൈത്ത്, ഖുന്‍ഫുദ, അല്‍ അര്‍ദിയാത്ത്, അദം മെയ്‌സാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ തിങ്കളാഴ്ച രാവിലെ പത്ത് മണി വരെ മഴ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്. 

റിയാദ് മേഖലയില്‍ മജ്മഅ, സുല്‍ഫി, അല്‍ഗാത്, ശഖ്‌റ, റമ  പ്രദേശങ്ങള്‍, മദീനയില്‍ അല്‍മഹ്ദ്, വാദി ഫറഹ്, അല്‍ഹനാകിയ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അല്‍ബാഹ, ജീസാന്‍, അസീര്‍ പ്രവിശ്യകളില്‍ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഈ മേഖലയിലെ കുന്നിന്‍ പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് ഉണ്ടാവാന്‍ സാധ്യതയുണ്ട്.

Jeddah, News, Gulf, World, Rain, Chance of rain in various parts of Saudi Arabia

Keywords: Jeddah, News, Gulf, World, Rain, Chance of rain in various parts of Saudi Arabia.

Post a Comment