Follow KVARTHA on Google news Follow Us!
ad

Fire | അഞ്ചരക്കണ്ടി കുഴിമ്പിലാട് ചകിരി നിര്‍മാണ യൂനിറ്റ് കത്തി നശിച്ചു

Chakkarakkal: Fire breaks out coir manufacturing unit #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചക്കരക്കല്‍: (www.kvartha.com) അഞ്ചരക്കണ്ടി ഫാര്‍മേഴ്സ് ബാങ്കിന്റെ ഉടമസ്ഥതിയിലുള്ള കുഴിമ്പിലാട് ചകിരി നിര്‍മാണ യൂനിറ്റ് കത്തി നശിച്ച സംഭവത്തില്‍ അഞ്ചുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബാങ്ക് അധികൃതര്‍. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് ഇവിടെ തീപിടിത്തമുണ്ടായത്. തൊഴിലാളികള്‍ ശനിയാഴ്ച രാവിലെ ജോലിക്ക് എത്തിയപ്പോഴാണ് വിവരമറിയുന്നത്.

തുടര്‍ന്ന് ബാങ്ക് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് തീ അണച്ചു. കൂത്തുപറമ്പ് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി ഷാനിത്ത്, രതീഷ് ആയില്യത്ത്, പാര്‍ഥാന്‍ കന്നാന്‍, മുഹമ്മദ് സാഗര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഷോര്‍ട് സര്‍ക്യൂടാണ് അപകടകാരണമെന്ന് ഫയര്‍ഫോഴ്സ് സംശയിക്കുന്നുണ്ട്. സംഭവസ്ഥലം കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ സന്ദര്‍ശിച്ചു.

News, Kerala, Fire, News, Kerala, Fire, Chakkarakkal: Fire breaks out coir manufacturing unit.

Keywords: News, Kerala, Fire, News, Kerala, Fire, Chakkarakkal: Fire breaks out coir manufacturing unit.

Post a Comment