Award | ഒരു മിനുറ്റിനുള്ളില്‍ തീപ്പെട്ടിക്കൊള്ളികള്‍ കൊണ്ട് ടവര്‍ നിര്‍മാണം: മജീഷ്യന്‍ ആല്‍വിന് പുരസ്‌കാരം നല്‍കി
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ഒരു മിനുറ്റിനുള്ളില്‍ തീപ്പെട്ടിക്കൊള്ളികള്‍ കൊണ്ട് ടവര്‍ നിര്‍മിച്ച് ഗിന്നസ് വേള്‍ഡ് റെകോര്‍ഡ് സ്വന്തമാക്കിയ മജീഷ്യന്‍ ആല്‍വിന്‍ റോഷന് പുരസ്‌കാരം നല്‍കി. പാപ്പിനിശ്ശേരി സ്വദേശിയാണ് ആല്‍വിന്‍ റോഷന്‍.
ഇറ്റലിക്കാരനായ സാല്‍വിയോ സബ്ബ 2012 ല്‍ സ്ഥാപിച്ച 74 തീപ്പെട്ടിക്കൊള്ളികളുടെ റെകോര്‍ഡ് ആണ് ആല്‍വിന്‍ 76 കൊള്ളികള്‍ ഉപയോഗിച്ച് മറികടന്നത്. ഓള്‍ ഗിന്നസ് വേള്‍ഡ് റെകോര്‍ഡ്‌സിന്റെ സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താര്‍ ആദൂര്‍ ആണ് ചൊവ്വാഴ്ച പ്രസ് ക്ലബില്‍ വച്ച് ആല്‍വിന് സര്‍ടിഫികറ്റ് സമ്മാനിച്ചത്. ചടങ്ങില്‍ മോഹന്‍ദാസ് പയ്യന്നൂര്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, Award, Press-Club, Building Tower with Matchsticks in One Minute: Awarded to Alvin.