ഹൈദരാബാദ്: (www.kvartha.com) തെലങ്കാനയിലെ നിസാമാബാദിലുണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍. ശനിയാഴ്ചയാണ് ബഡാ ബസാറില്‍ സ്‌ഫോടനമുണ്ടായത്. ഒരു ബോക്‌സിലുണ്ടായിരുന്ന രാസവസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് ടൗണ്‍ പൊലീസ് എസ് എച് ഒ പറഞ്ഞു.
സംഭവം നടന്നയുടന്‍ ഫയര്‍ ഫോഴ്‌സ് ഉടന്‍ സ്ഥലത്തെത്തുകയും പരുക്കേവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സ്‌ഫോടനത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് പൊലീസ് തെളിവ് ശേഖരിക്കുന്നതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്.
Keywords: News, Hyderabad, Kerala, Police, Blast, Blast in Telangana's Nizamabad.