Follow KVARTHA on Google news Follow Us!
ad

Fire Crackers | വീടിന് സമീപം സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ചു; ആളപായമില്ല

Alappuzha: Fire crackers explode in House #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഹരിപ്പാട്: (www.kvartha.com) വീടിന് സമീപം സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ശംസുദ്ദീന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം. ഹരിപ്പാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വീടിന് സമീപം ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന പടക്കം ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് പ്രദേശവാസികള്‍ പരിഭ്രാന്തരായി. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഹരിപ്പാട് മാവേലിക്കര സ്റ്റേഷനുകളില്‍ നിന്നും അഗ്‌നിശമനസേനാ വിഭാഗമെത്തി പടക്കം നിര്‍വീര്യമാക്കി. ലൈസന്‍സ് ഇല്ലാതെ അനധികൃതമായി സൂക്ഷിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്.

News, Kerala, House, Fire, House, Accident, Police, Alappuzha: Fire crackers explode in House.

Keywords: News, Kerala, House, Fire, House, Accident, Police, Alappuzha: Fire crackers explode in House.

Post a Comment