മെക്‌സികോ സിറ്റി: (www.kvartha.com) മെക്സികോയിലെ പസഫിക് തീരത്തെ റിസോര്‍ടായ അകാപുള്‍കോയിലെ ബാറിലുണ്ടായ വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ ബാറിന് അകത്തും രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ആക്രമണം നടത്തിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയിട്ടുണ്ടെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം മറ്റൊരു സംഭവത്തില്‍ അകപുള്‍കോയില്‍ മൂന്നു പേരും വെടിയേറ്റ് മരിച്ചതായി റിപോര്‍ടുണ്ട്. അക്രമങ്ങളും സംഘര്‍ഷങ്ങളും മൂലം വര്‍ഷങ്ങളായി അകപുള്‍കോ മേഖലയില്‍നിന്ന് അന്താരാഷ്ട്ര വിനോദ സഞ്ചാരികള്‍ വിട്ടുനില്‍ക്കുകയാണ്.
Keywords: Mexico, News, World, Killed, Crime, 5 killed in bar shooting in Mexican resort of Acapulco.