ഹോങ്കോങ്: (www.kvartha.com) കിടപ്പുരോഗിയായ 47കാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. 79 -കാരനായ അച്ഛനെയും 74കാരിയായ അമ്മയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തു. ഹോങ്കോങിലെ വോങ് തായ് സിനില്‍ ആണ് നാടിനെ നടുക്കിയ സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ചുറ്റിക കൊണ്ട് അടിച്ചാണ് കിടപ്പുരോഗിയായ മകളെ വൃദ്ധ ദമ്പതികള്‍ കൊലപ്പെടുത്തിയത്. ആക്രമണം നടത്തിയതിനുശേഷം അമ്മ തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. തങ്ങള്‍ ചുറ്റിക കൊണ്ട് മകളെ ആക്രമിച്ചെന്നും എത്രയും വേഗം വരണം എന്നുമായിരുന്നു ഇവര്‍ പൊലീസിനെ വിളിച്ച് അറിയിച്ചത്.
പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഫ്‌ലാറ്റിലെ സ്വീകരണ മുറിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന സ്ത്രീയെ കണ്ടെത്തുകയായിരുന്നു. അവര്‍ മരിച്ചു എന്നാണ് വൃദ്ധരായ മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞതെങ്കിലും പൊലീസ് എത്തുമ്പോള്‍ ആക്രമണത്തിന് ഇരയായ സ്ത്രീ അബോധാവസ്ഥയില്‍ ആയിരുന്നു. ഉടന്‍തന്നെ പൊലീസ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയില്‍ വച്ച് ഇവര്‍ മരിക്കുകയായിരുന്നു.
കിടപ്പുരോഗിയായിരുന്ന മകള്‍ അഞ്ചുവര്‍ഷമായി മാതാപിതാക്കളെ ആശ്രയിച്ചായിരുന്നു ജീവിച്ചിരുന്നത്. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മകളെ ശുശ്രൂഷിച്ച് മടുത്തതിനാല്‍ ആകണം മാതാപിതാക്കള്‍ ഇത്തരത്തില്‍ ഒരു ക്രൂരകൃത്യം ചെയ്തത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
Keywords: News, World, Death, Found Dead, Arrest, Arrested, Police, 47 year old lady found dead; Elderly couple arrested.