Accident | ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 7 പേര്‍ക്ക് പരുക്ക്, പൊലീസ് കേസെടുത്തു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വൈറ്റില: (www.kvartha.com) ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്ക്. വൈറ്റില-പാലാരിവട്ടം ബൈപാസില്‍ ചളിക്കവട്ടം ഗീതാഞ്ജലി ജങ്ഷനിലാണ് യാത്രക്കാരെ കയറ്റാന്‍ നിര്‍ത്തിയ ബസിന് പിന്നില്‍ അതേദിശയില്‍ വന്ന ലോറി ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ 10.30 മണിയോടെ വൈറ്റിലയില്‍നിന്ന് ഇടപ്പള്ളിയിലേക്കു പോയ ബസാണ് അപകടത്തില്‍പെട്ടത്.

ഉടന്‍ പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരൊഴികെയുള്ളവരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. വാരിയെല്ലിന് പരുക്കേറ്റ ബസ് കന്‍ഡക്ടര്‍ നൗശാദ്, ബസിന്റെ കമ്പിയില്‍ തലയടിച്ച് പരുക്കേറ്റ യാത്രക്കാരി മരിയ എന്നിവരാണ് ചികിത്സയിലുള്ളത്. ഇടിയുടെ ആഘാതത്തില്‍ ബസ് തെറിച്ച് സര്‍വീസ് റോഡു കടന്ന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിന് അടുത്തെത്തിയാണ് നിന്നത്.
അപകടത്തില്‍ ബസിന്റെ ഗ്ലാസ് തകര്‍ന്നു. ലോറിയും നൂറു മീറ്ററിലേറെ മുന്നോട്ടുപോയ ശേഷമാണ് നിന്നതെന്നും പൊലീസ് പറഞ്ഞു. ബസ് സ്റ്റോപിലുണ്ടായിരുന്നവര്‍ക്കടക്കമാണ് പരുക്കേറ്റു. സംഭവത്തില്‍ ഇടപ്പള്ളി ട്രാഫിക് പൊലീസ് കേസെടുത്തു.
Keywords: News, Kerala, Injured, Accident, Police, hospital, Vyttila: 7 injured in road accident.