Arrested | 'യുഎഇയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ആള്‍മാറാട്ടം നടത്തി കാറുകള്‍ മോഷ്ടിച്ചു'; നാലംഗ സംഘം പിടിയില്‍

 


അബൂദബി: (www.kvartha.com) പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ആള്‍മാറാട്ടം നടത്തിയ വാഹനങ്ങള്‍ മോഷ്ടിച്ചെന്ന സംഭവത്തില്‍ നാലംഗ സംഘത്തെ ഉമ്മുല്‍ഖുവൈന്‍ പൊലീസ് അറസ്റ്റ് ചെയ്തു. യുഎഇയിലെ ഉമ്മുല്‍ഖുവൈനിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ലഭിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ സയീദ് ഉബൈദ് ബിന്‍ അരാന്‍ വ്യക്തമാക്കി.

പൊലീസ് അന്വേഷിക്കുന്ന കാറാണെന്ന് പറഞ്ഞാണ് വ്യാജ പൊലീസുകാരന്‍ മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വച്ച് കാറില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വ്യാജ പൊലീസുകാരന്‍ കാറുമായി പോകുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ അന്വേഷണം നടത്തുകയും വിവിധ എമിറേറ്റുകളില്‍ നിന്നായി സംഭവത്തിലുള്‍പെട്ട നാലംഗ സംഘത്തെ പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച വാഹനം ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.  

Arrested | 'യുഎഇയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ആള്‍മാറാട്ടം നടത്തി കാറുകള്‍ മോഷ്ടിച്ചു'; നാലംഗ സംഘം പിടിയില്‍

Keywords:  Abu Dhabi, News, Gulf, World, Arrest, Arrested, Crime, Police, UAE: Four men steal cars by posing as police officers, arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia