Speech Competition | ടി കെ അബ്ദുല്ല മൗലവി പുരസ്‌കാരം: പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാനായി അപേക്ഷിക്കാം

 


ADVERTISEMENT

കുറ്റ്യാടി: (www.kvartha.com) ടി കെ അബ്ദുല്ല മൗലവി പുരസ്‌കാരം നല്‍കുന്നതിനായി കുറ്റ്യാടി കുല്ലിയതുല്‍ ഖുര്‍ആന്‍ ബിരുദ വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ക്കായി കേരളാടിസ്ഥാനത്തില്‍ പ്രസംഗ മത്സരം നടത്തുന്നു. ആദ്യ മൂന്ന് റാങ്കുകാര്‍ക്ക് യഥാക്രമം 5000രൂപ, 3000രൂപ, 2000രൂപ എന്നിങ്ങിനെ കാഷ് അവാര്‍ഡും മൊമെന്റൊയും പ്രശസ്തി പത്രവും സമ്മാനിക്കും.

Aster_MIMS

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന (ഗവണ്‍മെന്റ്/ പ്രൈവറ്റ് / പാരലല്‍/ ഡിസ്റ്റന്‍സ്) വിദ്യാര്‍ഥികള്‍ 2022 ഡിസംബര്‍ എട്ട് ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പൂര്‍ണമായ വിലാസം, മൊബൈല്‍- വാട്‌സ്ആപ്പ് നമ്പര്‍, സ്ഥാപനത്തിന്റെ പേര്, ബിരുദവിദ്യാര്‍ഥിയാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം / രേഖ എന്നിവ രജിസ്ട്രേഷന്റെ കൂടെ അറ്റാച് ചെയ്യേണ്ടതാണ്.

Speech Competition | ടി കെ അബ്ദുല്ല മൗലവി പുരസ്‌കാരം: പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാനായി അപേക്ഷിക്കാം

ബിരുദ വിദ്യാര്‍ഥിയാണെന്നെന്നതിനുള്ള ഒറിജിനല്‍ സര്‍ടിഫികറ്റ് ഓഫ്ലൈന്‍ രജിസ്‌ട്രേഷന് ഹാജരാക്കണം. ഡിസംബര്‍ 10 ശനിയാഴ്ച മനുഷ്യാവകാശ ദിനത്തിലാണ് പ്രസംഗമത്സരം നടക്കുക. 'ഇസ്ലാമും മനുഷ്യാവകാശവും' എന്ന വിഷയത്തിലായിരിക്കണം പ്രഭാഷണം. രജിസ്‌ട്രേഷനും കൂടുതല്‍ വിശദാംശങ്ങള്‍ക്കും ഖാലിദ് മൂസ നദ്വി 9495536767, സമീര്‍ ബാപ്പറ്റ 9946197445 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Keywords: News, Kerala, Application, Award, TK Abdullah Maulavi Award: Apply to participate in speech competition.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia