Follow KVARTHA on Google news Follow Us!
ad

Examination | എസ്എസ്എല്‍സി പരീക്ഷ മാര്‍ച് 9 മുതല്‍ ആരംഭിക്കും; ഹയര്‍ സെകന്‍ഡറി പരീക്ഷ മാര്‍ച് 10 ന്

Kerala: SSLC exam to begin on March 9 #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെകന്‍ഡറി പൊതുപരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ 2023 മാര്‍ച് ഒമ്പത് മുതല്‍ 29 വരെ നടത്തും. മാതൃക പരീക്ഷകള്‍ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച് മൂന്നിന് അവസാനിക്കും. ഏപ്രില്‍ മൂന്നിന് മൂല്യനിര്‍ണയം ആരംഭിച്ച് പരീക്ഷാ ഫലം മെയ് 10നകം പ്രഖ്യാപിക്കും.

മാര്‍ച് 10 മുതല്‍ 30 വരെയാണ് ഹയര്‍ സെകന്‍ഡറി-വൊക്കേഷനല്‍ ഹയര്‍ സെകന്‍ഡറി പരീക്ഷ. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് മൂന്നുവരെയാണ് മാതൃക പരീക്ഷകള്‍. ഹയര്‍ സെകന്‍ഡറി പ്രായോഗിക പരീക്ഷകള്‍ ഫെബ്രുവരി ഒന്നിനും വൊകേഷനല്‍ ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ ജനുവരി 25നും ആരംഭിക്കും. ഏപ്രില്‍ മൂന്നിന് മൂല്യനിര്‍ണയം ആരംഭിച്ച് മെയ് 25നകം ഫലം പ്രഖ്യാപിക്കും.

Thiruvananthapuram, News, Kerala, Examination, SSLC, State-Board-SSLC-PLUS2-EXAM, Education, Kerala: SSLC exam to begin on March 9.

Keywords: Thiruvananthapuram, News, Kerala, Examination, SSLC, State-Board-SSLC-PLUS2-EXAM, Education, Kerala: SSLC exam to begin on March 9.

Post a Comment