Accident | ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. എറണാകുളം ചിറ്റൂര്‍ റോഡില്‍ വൈഎംസിഎയ്ക്ക് സമീപം വച്ചായിരുന്നു അപകടം. അപകടം നടക്കുമ്പോള്‍ ബസില്‍ ഇരുപതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ റോഡില്‍ തിരക്കൊഴിഞ്ഞതും ബസിന് വേഗം കുറവായിരുന്നതും കാരണം വലിയ അപകടമാണ് ഒഴിവായത്.

എറണാകുളത്ത് നിന്നും തിരുവനന്തപുരം കളിയക്കാവിളയിലേക്ക് പുറപ്പെട്ട സൂപര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്. സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ട ബസ് അരകിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് ടയര്‍ ഊരി തെറിച്ചുപോയതെന്നാണ് വിവരം. റോഡരികില്‍ നിര്‍ത്തിയിട്ട ഒരു കാറിലേക്കാണ് തെറിച്ചു പോയ ടയര്‍ പോയി ഇടിച്ചു നിന്നത്. കാറിന് നേരിയ കേടുപാടുണ്ട്.
Keywords: Kochi, News, Kerala, Accident, KSRTC, bus, Road, Ernakulam: Tire thrown from running KSRTC bus.