Follow KVARTHA on Google news Follow Us!
ad

Award | ചിത്രകാരന്‍ ദേവസ്യ ദേവഗിരിയ്ക്ക് അംഗീകാരം; ശാര്‍ജ രാജ്യാന്തര പുസ്‌കോത്സവ വേദിയില്‍ നിന്നും കാമല്‍ ഇന്റര്‍ നാഷനല്‍ അവാര്‍ഡ് ഏറ്റുവാങ്ങി

Camel International Award to Devasya Devagiri #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com) ശാര്‍ജ രാജ്യാന്തര പുസ്‌കോത്സവ വേദിയില്‍ നിന്നും കാമല്‍ ഇന്റര്‍ നാഷനല്‍ അവാര്‍ഡ് ഏറ്റുവാങ്ങി ചിത്രകാരന്‍ ദേവസ്യ ദേവഗിരി. അറേബ്യന്‍ വേള്‍ഡ് റികോര്‍ഡ് സംഘത്തിന്റെ കാമല്‍ ഇന്റര്‍ നാഷനല്‍ അവാര്‍ഡിനാണ് കുന്ദമംഗലം സ്വദേശിയായ ദേവസ്യ ദേവഗിരി അര്‍ഹനായത്. പുസ്‌കോത്സവ സംഘാടക സമിതി അംഗം ബെഹാന്‍ ഇമാദല്‍ ബെല്‍ഹാനിയില്‍ നിന്നും ദേവസ്യ ദേവഗിരി ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടുങ്ങുന്ന പുരസ്‌ക്കാരം ഏറ്റുവാങ്ങി. 

ചിത്രകലാ രംഗത്ത് സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയതെന്ന് അറേബ്യന്‍ വേള്‍ഡ് റികോര്‍ഡ് അധികൃതര്‍ പറഞ്ഞു. 2018 ല്‍ ദേവഗിരി സേവിയോ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍  ചിത്രകലാ അധ്യാപക ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം വീട്ടില്‍ ആര്‍ട് ഗ്യാലറി നിര്‍മിച്ച് ചിത്ര- ശില്‍പകലയില്‍ നൂതന ആശയങ്ങള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതില്‍ സജീവമാണ്. 

Kozhikode, News, Kerala, Award, Sharjah, Camel International Award to Devasya Devagiri.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗാന്ധിയുടെ മുഖചിത്രത്തില്‍ 100 വര്‍ഷത്തെ ഇന്‍ഡ്യ ചരിത്രം വരകളില്‍ തയ്യാറാക്കി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നേരത്തെ ഗാന്ധി സ്മൃതി അവാര്‍ഡ്, എ പി ജെ അബ്ദുല്‍ കലാം കര്‍മ ശ്രേഷ്ഠ അവാര്‍ഡ്, മംഗളം അവാര്‍ഡ്, ജയന്‍ ഫൗന്‍ഡേഷന്‍ അവാര്‍ഡ് എന്നിവ ലഭിച്ചിരുന്നു.

Keywords: Kozhikode, News, Kerala, Award, Sharjah, Camel International Award to Devasya Devagiri.

Post a Comment