Thottathil Ravindran MLA Says | എന്‍ ഇ ബാലകൃഷ്ണ മാരാരുടെ ജീവിതം പുതിയ തലമുറയ്ക്ക് പാഠപുസ്തകമാണെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) സ്വന്തം പ്രയത്‌നം കൊണ്ട് കഠിനാധ്വാനത്തിലൂടെ വിജയം കണ്ടെത്തിയ എന്‍ ഇ ബാലകൃഷ്ണ മാരാറുടെ ജീവിതം പുതിയ തലമുറയ്ക്ക് പാഠപുസ്‌കമാണെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ. കാലികറ്റ് ചേംബര്‍ മുന്‍ പ്രസിഡന്റ് കൂടിയായിരുന്ന എന്‍ ഇ ബാലകൃഷ്ണ മാരാരുടെ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഴ്‌സറി ക്ലാസ് കുട്ടികള്‍ക്ക് മുതല്‍ ഉന്നത പഠനത്തിന് വരെ ഒരു കുടക്കീഴില്‍ പുസ്തക കേന്ദ്രമെന്ന ആശയം നടപ്പിലാക്കിയത് അദ്ദേഹത്തിന്റെ ഇഛാശക്തിയാണ് തെളിയിച്ചതെന്ന് മേയര്‍ ബീനാ ഫിലിപ് പറഞ്ഞു. ചേംബര്‍ പ്രസിഡന്റ് റാഫി പി ദേവസി അനുശോചന പ്രമേയം അവതരിപ്പിച്ചു.
മേയര്‍ ഡോ. ബീന ഫിലിപ്, മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍, ഡിസിസി മുന്‍ പ്രസിഡന്റ് കെ സി അബു, ചേംബര്‍ സെക്രടറി എ പി അബ്ദുല്ലക്കുട്ടി, അഡ്വ. പി എം നിയാസ്, കെ മൊയ്തീന്‍ കോയ, ഡോ. കെ കുഞ്ഞാലി, എം മുസമ്മില്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍, നടന്‍ വിനോദ്, അഡ്വ. എം രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kozhikode, News, Kerala, MLA, Inauguration, Thottathil Ravindran MLA about NE Balakrishna Marar.