Woman Died | അതിര്‍ത്തി തര്‍ക്കം: 'അയല്‍വാസികള്‍ റബര്‍ കമ്പ് കൊണ്ട് കഴുത്തില്‍ കുത്തി', ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) അയല്‍വാസികളുടെ ആക്രമണത്തില്‍ പരിക്കേറ്റ് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. നെയ്യാറ്റിന്‍കര അതിയന്നൂര്‍ കരിക്കകംതല പുത്തന്‍വീട്ടില്‍ വിജയകുമാരിയാണ് (45)മരിച്ചത്. അതിര്‍ത്തി തര്‍ക്കത്തിനിടെയാണ് തൊട്ടടുത്തുള്ള വസ്തുവിന്റെ ഉടമസ്ഥനായ യുവാവും സുഹൃത്തും റബര്‍ കമ്പ് ഉപയോഗിച്ച് കഴുത്തില്‍ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് അനീഷ് (25), നിഖില്‍ (21) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ മാസം 11നായിരുന്നു സംഭവം. അടുത്തിടെയാണ് വിജയകുമാരിയുടെ വീടിന് സമീപത്തെ ഭൂമി അനീഷ് വാങ്ങിയത്. ഈ സ്ഥലത്തിന്റെ അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കം ഉണ്ടായിരുന്നു.
അനീഷിന് വീട് നിര്‍മിക്കുന്നതിന്റെ ഭാഗമായി വസ്തു മണ്ണുമാന്തി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും പൊലീസ് വ്യക്തമാക്കി. അനീഷും നിഖിലും വീട്ടമ്മയെ റബര്‍ കമ്പ് ഉപയോഗിച്ച് കുത്തിയെന്നാണ് കേസ്. കഴുത്തില്‍ മാരകമായി മുറിവേറ്റ വിജയകുമാരിയെ അന്നുതന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു.
Keywords: Thiruvananthapuram, News, Kerala, Treatment, Police,Woman, Death, hospital, Crime, Thiruvananthapuram: Woman died after attacked by men