Srimata Ambika Chaitanyamayi | യഥാര്‍ഥ ഭക്തിയുടെ വഴിയിലൂടെ സഞ്ചരിക്കാതിരിക്കുമ്പോഴാണ് അനാചാരം കടന്നുവരുന്നത്, നരബലിക്കെതിരെ പൊതു സമൂഹം ഉണരണം: ശ്രീമാതാഅംബിക ചൈതന്യമയി

 


കോഴിക്കോട്: (www.kvartha.com) അന്ധവിശ്വാസമില്ലാത്ത, വിശ്വാസമുള്ള ദൃഢമായ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ നമുക്ക് സാധിക്കണമെന്ന് ഗൂഡല്ലൂര്‍ ചിന്താമണി വാഗ്വീശ്വരി ക്ഷേത്രത്തിലെ സ്വാമിനി ശ്രീമാതാഅംബിക ചൈതന്യമയി പറഞ്ഞു. സനാതന പരിപാലന സംഘത്തിന്റെയും ഭാരതീയ തിയ സഭയുടെയും സംയുക്താഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമിനി.

യഥാര്‍ഥ ഭക്തിയുടെ വഴിയിലൂടെ സഞ്ചരിക്കാതിരിക്കുമ്പോഴാണ് അനാചാരം കടന്നുവരുന്നത്. ഇതിനെയാണ് സങ്കുചിത താല്‍പര്യക്കാര്‍ ഉപയോഗപ്പെടുത്തുന്നത്. ഇതിനെയാണ് നാം തിരിച്ചറിയേണ്ടതും. നരബലി പോലുള്ള അനാചാരങ്ങള്‍ക്കെതിരെ പൊതു സമൂഹം ഉണരണം. ഭക്തി മാര്‍ഗ്ഗത്തിന് മന്ത്ര ജപം മാത്രമാണ് ഏക മാര്‍ഗം. ഇതിന് ഒരോരുത്തരും അവരവരുടെ വീടുകളില്‍ നിന്നും തുടങ്ങണം.

Srimata Ambika Chaitanyamayi | യഥാര്‍ഥ ഭക്തിയുടെ വഴിയിലൂടെ സഞ്ചരിക്കാതിരിക്കുമ്പോഴാണ് അനാചാരം കടന്നുവരുന്നത്, നരബലിക്കെതിരെ പൊതു സമൂഹം ഉണരണം: ശ്രീമാതാഅംബിക ചൈതന്യമയി

നമ്മുടെ ജീവിതമെന്നത് തന്നെയാണ് മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ പ്രസാദമെന്നും സ്വാമിനി പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ രാമസിംഹന്‍ (അലി അക്ബര്‍) അധ്യക്ഷത വഹിച്ചു. രാവിലെ ഒമ്പത് മണിയോടെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപം സ്വാമിനിയെ സതീശന്‍ കൊല്ലംകണ്ടിയുടെ നേതൃത്വത്തില്‍ ഭക്തര്‍ പൂര്‍ണ കുംഭം നല്‍കി സ്വീകരിച്ചു.

തിയ സഭ ജനറല്‍ സെക്രടറി റിലേഷ് ബാബു, ഹിന്ദു പാര്‍ലിമെന്റ് ജനറല്‍ സെക്രടറി സുഗതന്‍, സുരേഷ് നിലമ്പൂര്‍, തങ്കമണി ഹരിദാസ്, സി കെ സാദാനന്ദന്‍ കണ്ണൂര്‍, ഭക്തവത്സലന്‍, പ്രജേഷ് തൊടിയില്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ സി പി പ്രേമരാജന്‍ സ്വാഗതവും പൃഥിരാജ് നാറാത്ത് നന്ദിയും പറഞ്ഞു. ഡിസംബര്‍ എട്ടിന് കോഴിക്കോട് വച്ച് നടക്കുന്ന 1001 ചിന്താമണി ഗണേശ യാഗത്തിന് മുന്നോടിയായാണ് സ്വാമിനിയുടെ സന്ദര്‍ശനമെന്ന് സംഘാടകര്‍ പറഞ്ഞു.

Keywords: Kozhikode, News, Kerala, Srimata Ambika Chaitanyamayi, Human sacrifice, Srimata Ambika Chaitanyamayi about human sacrifice.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia