Singer Kishore Kumar | ഗാനങ്ങള്‍ പാടിയും ആലാപന മത്സരം നടത്തിയും കിഷോര്‍ കുമാര്‍ നൈറ്റ്; ചരമ വാര്‍ഷികം ആചരിച്ച് ആരാധകര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) ബോളിവുഡ് ഇതിഹാസ ഗായകന്‍ കിഷോര്‍ കുമാറിന്റെ 35-ാം ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ പാടിയും ആലാപന മത്സരം നടത്തിയും കിഷോര്‍ കുമാര്‍ ഫൗന്‍ഡേഷന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യ രക്ഷാധികാരി ഡോ. ഫസല്‍ ഗഫൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. 
Aster mims 04/11/2022

പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് ഓഫ് ബറോഡ ചീഫ് മാനേജര്‍ എം പി മനു മുഖ്യതിഥിയായി. പിന്നണി ഗായിക ഗംഗ, ബാലതാരം ഗോപീകൃഷ്ണന്‍, പപ്പന്‍ കോഴിക്കോട് എന്നിവരെ ആദരിച്ചു. സംഘാടകരായ കെ സുബൈര്‍, കെ എന്‍ മുകേഷ് കുമാര്‍, രേഖ അജിത്ത് എന്നിവര്‍ പ്രസംഗിച്ചു. സെക്രടറി കിഷോര്‍ അനിയന്‍ സ്വാഗതവും ജോയിന്റ് സെക്രടറി കെ എന്‍ മുകേഷ് കുമാര്‍ നന്ദിയും പറഞ്ഞു. 

Singer Kishore Kumar | ഗാനങ്ങള്‍ പാടിയും ആലാപന മത്സരം നടത്തിയും കിഷോര്‍ കുമാര്‍ നൈറ്റ്; ചരമ വാര്‍ഷികം ആചരിച്ച് ആരാധകര്‍

ഗോല്‍മാല്‍ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം ആനെ വാലാ പല്‍ പാടി പ്രസന്ന കുമാറിന്റെ ഗാനത്തോടെയാണ് കിഷോര്‍ കുമാര്‍ നൈറ്റിന് തുടക്കമിട്ടത്. ഗായകരായ  ടി ടി സുരേഷ്, മെഹറൂഫ് കാലികറ്റ്, ഗംഗ, ജിഷ ഉമേഷ്, രഞ്ജിനി വര്‍മ്മ, ഡോ. അനു ദേവാനന്ദ്, സലീഷ് ശ്യം, സുനില്‍ ഹരിദാസ്, പി എം സലീല്‍, എന്‍ ജനീബ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പരിപാടിയുടെ ഭാഗമായി നടത്തിയ ഗാനാലാപന മത്സരത്തില്‍ ഒന്നാം സ്ഥാനം ഷാജന്‍ ഫ്രാന്‍സിസ് (തൃശൂര്‍), രണ്ടാം സ്ഥാനം നിരഞ്ജന്‍ (കോഴിക്കോട്), മൂന്നാം സ്ഥാനം ദേവനന്ദ ബൈജു, ജാഫര്‍ കൊളത്തറ എന്നിവര്‍ പങ്കിട്ടു.

Keywords:  Kozhikode, News, Kerala, Singer , Song, Singer Kishore Kumar's death anniversary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script