JCB Award | ജെസിബി പുരസ്‌കാര ചുരുക്ക പട്ടികയില്‍ ഇടം നേടി മലയാളി എഴുത്തുകാരി ഷീലാ ടോമിയുടെ 'വല്ലി'യും
Oct 23, 2022, 20:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) ജെസിബി അഞ്ചാം സാഹിത്യ പുരസ്‌കാരം 2022ന് സമ്മാനര്‍ഹമായേക്കാവുന്ന അഞ്ചുകൃതികളുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ മലയാളി എഴുത്തുകാരി ഷീലാ ടോമിയുടെ നോവല്‍ വല്ലിയും ഇടം നേടി. മലയാളം, ബംഗ്‌ള, ഉറുദു, ഹിന്ദി, നേപാളി ഭാഷകളിലെ അഞ്ച് കൃതികളാണ് ഇതില്‍ സ്ഥാനം നേടിയത്.

ഷീല ടോമിയുടെ 'വല്ലി', മലയാളത്തില്‍ നിന്ന് ജയശ്രീ കളത്തില്‍ വിവര്‍ത്തനം ചെയ്തത് 'ഹാര്‍പര്‍ പെര്‍നിയല്‍', 2022, മനോരഞ്ജന്‍ ബ്യാപാരിയുടെ 'ഇമാന്‍', ഖാലിദ് ജാവേദിന്റെ 'പാരഡൈസ് ഓഫ് ഫുഡ്', ചുഡന്‍ കബിമോയുടെ 'സോംഗ് ഓഫ് ദി സോയില്‍', ഗീതാഞ്ജലി ശ്രീയുടെ 'ടോംബ് ഓഫ് സാന്‍ഡ്' എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ കൃതികള്‍.
പത്രപ്രവര്‍ത്തകനും എഡിറ്ററുമായ എ എസ് പനീര്‍സെല്‍വന്‍ ആണ് ജൂറിയുടെ അധ്യക്ഷന്‍. അമിതാഭ് ബാഗ്ചി, രഖീ ബലറാം, ഡോ. ജെ ദേവിക, ഡോ. ജാനിസ് പരിയാറ്റ് എന്നിവരാണ് ജൂറി പാനലില്‍ ഉള്‍പെട്ടിരുന്നത്. ഇന്‍ഡ്യന്‍ സാഹിത്യകാരന്മാരില്‍ നിന്നുള്ള വിശിഷ്ടമായ ഒരു നോവലിന് ആണ് വര്‍ഷന്തോറും ജെസിബി സാഹിത്യ പുരസ്‌കാരം സമ്മാനിക്കുന്നത്. ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ട അഞ്ച് കൃതികളില്‍ നിന്ന് 25 ലക്ഷം രൂപ വിലമതിയ്ക്കുന്ന ജെസിബി പുരസ്‌കാരം നവംബര്‍ 19 ന് അന്തിമമായി പ്രഖ്യാപിക്കും.
Keywords: Kozhikode, Kerala, News, Writer, Award, Sheela Tommy's Valli also shortlisted for JCB Awards.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.