Police Booked | വിദ്യാര്‍ഥിനിയെ സ്‌കൂള്‍ മുറിയില്‍ പൂട്ടിയിട്ട് മുടി മുറിച്ചതായി പരാതി; പ്രിന്‍സിപാലിനെതിരെ പോക്‌സോ കേസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്‌നൗ: (www.kvartha.com) ഒമ്പതാം വിദ്യാര്‍ഥിനിയെ സ്‌കൂള്‍ മുറിയില്‍ പൂട്ടിയിട്ട് മുടി മുറിച്ചുവെന്ന പരാതിയില്‍ പ്രിന്‍സിപാലിനെതിരെ പോക്‌സോ കേസ്. ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദിലാണ് സംഭവം. പ്രിന്‍സിപാലിന്റെ നിയമവിരുദ്ധമായ പ്രവര്‍ത്തിക്കെതിരെ തക്കശിക്ഷ നല്‍കിയില്ലായെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് വിദ്യാര്‍ഥിനി പരാതിയില്‍ പറയുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഇരുവശത്തും മുടി കെട്ടുന്നതിന് സ്‌കൂളില്‍ ചട്ടം നിലനിന്നിരുന്നു. എന്നാല്‍, പരാതിക്കാരിയായ പെണ്‍കുട്ടി ആ ദിവസം സമയക്കുറവ് കൊണ്ട് ഒരു ഭാഗം മാത്രമേ മുടി കെട്ടിയിരുന്നുള്ളൂ. ഇതില്‍ പ്രകോപിതനായ പ്രിന്‍സിപാള്‍ കുട്ടിയെ മുറിയിലേക്ക് വിളിച്ച് വരുത്തി പൂട്ടിയിട്ട് മുടി മുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രിന്‍സിപാള്‍ ആദ്യമല്ല ഇത്തരത്തില്‍ പെറുമാറുന്നതെന്നും മുമ്പും മറ്റുപെണ്‍കുട്ടികളുടെ മുടി മുറിച്ചതായും പെണ്‍കുട്ടി പരാതിയില്‍ ആരോപിച്ചു. പ്രിന്‍സിപാലിനെതിരെ പോക്‌സോ കേസെടുത്തു. അതേസമയം സംഭവത്തിന് ശേഷം ഒളിവിലായ പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: Lucknow, News, National, Case, Complaint, Police, Girl, Case, school, Crime, School Principal Locks Minor Girl Student in Room, Chops Off Her Hair in Farrukhabad; Police Booked.