Shot Dead | വിരമിച്ച സ്‌കൂള്‍ അധ്യാപകന്‍ വെടിയേറ്റ് മരിച്ചു; മകനും മരുമകളും അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ ബുധൗണ്‍ ജില്ലയില്‍ വിരമിച്ച സ്‌കൂള്‍ അധ്യാപകന്‍ വെടിയേറ്റ് മരിച്ചു. സത്പാല്‍ (66) ആണ് മരിച്ചത്. സംഭവത്തില്‍ മകനെയും മരുമകളെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബര്‍ 18 ന് വസീര്‍ഗഞ്ജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അമ്രോലി ഗ്രാമത്തിലാണ് സംഭവം.

Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: നിസാരമായ വീട്ടുതര്‍ക്കത്തിന്റെ പേരിലാണ് ആക്രമണം നടന്നത്. മാര്‍കറ്റിലേക്ക് പോവുകായായിരുന്ന സത്പാലിനെ വെടിവയ്ക്കുകയായിരുന്നു. പ്രതികളായ മകനെയും മരുമകളെയും അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സത്പാലിന്റെ അടുത്ത ബന്ധുവിനും പങ്കുണ്ട്. കൂടുതല്‍ അന്വേഷണം പൊലീസ് നടത്തി വരുകയാണ്.

Shot Dead | വിരമിച്ച സ്‌കൂള്‍ അധ്യാപകന്‍ വെടിയേറ്റ് മരിച്ചു; മകനും മരുമകളും അറസ്റ്റില്‍

ഇളയ മകന്‍ വിപിന്‍ സിങിനൊപ്പമായിരുന്നു അധ്യാപനത്തില്‍ നിന്നും വിരമിച്ച ശേഷം സത്പാല്‍ താമസിച്ചിരുന്നത്. ഇയാള്‍ക്ക് ഒരു ട്രാക്റ്ററും കാറും പിതാവ് വാങ്ങികൊടുക്കുകയും ഡയറി ഫാം തുടങ്ങുവാന്‍ സഹായിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് മകന്റെയും മരുമകളുടെയും പെരുമാറ്റത്തില്‍ മനംനൊന്ത സത്പാല്‍ തന്റെ മൂത്ത മകനായ ഹരീഷിനൊപ്പം താമസിച്ചുവരുകയായിരുന്നു.

Keywords: Lucknow, News, National, Arrest, Arrested, Teacher, shot dead, police-station, Crime, Retired School Teacher Shot Dead; Two arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script