New Movie | നിവിന്‍ പോളിയുടെ 'പടവെട്ട്' തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) നിവിന്‍ പോളി നായനായി എത്തുന്ന 'പടവെട്ട്' എന്ന ചിത്രം ഒക്ടോബര്‍ 21ന് തീയേറ്ററുകളിലെത്തും. നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരിയറിലെ തന്നെ വ്യത്യസ്തമായ വേഷവുമായിട്ടാണ് നിവിന്‍ ഇത്തവണയെത്തുന്നത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി സഹകരിച്ച് സരിഗമ ഇന്ത്യ ലിമിറ്റഡ് ചേര്‍ന്ന് നിര്‍മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് പടവെട്ട്.
ചിത്രത്തിന്റെ തിരക്കഥയും ലിജു കൃഷ്ണ തന്നെയാണ്. അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബിബിന്‍ പോളാണ് സഹനിര്‍മാതാവ്. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു.
എഡിറ്റിങ് ശഫീഖ് മുഹമ്മദലിയും സൗന്‍ഡ് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ് കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, വിഎഫ്എക്സ് മൈന്‍ഡ്സ്റ്റെയിന്‍ സ്റ്റുഡിയോസ്. പിആര്‍ഒ ആതിര ദില്‍ജിത്ത്.
Keywords: Kochi, News, Kerala, Cinema, Entertainment, Release date of Nivin Pauly's Padavettu announced.

