Arrested | വീടുകയറി ആക്രമണം നടത്തിയെന്ന കേസ്; സീരിയല്‍ നടിയും ഭര്‍ത്താവും അറസ്റ്റില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
എറണാകുളം: (www.kvartha.com) വീടുകയറി ആക്രമണം നടത്തിയെന്ന കേസില്‍ സീരിയല്‍ നടിയും ഭര്‍ത്താവും അറസ്റ്റില്‍. അശ്വതി ബാബുവും ഭര്‍ത്താവ് നൗഫലുമാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഞാറക്കല്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് നായരമ്പലം സ്വദേശി കിഷോറിനേയും അമ്മയേയും വീട് കയറി ആക്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് അശ്വതിയുടെയും ഭര്‍ത്താവ് നൗഫലിന്റെയും വിവാഹം കഴിഞ്ഞത്. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് അശ്വതി ബാബു. പ്രണയിച്ച യുവാവിനൊപ്പം പതിനാറാം വയസില്‍ ഇറങ്ങിത്തിരിച്ച അശ്വതി വഞ്ചിക്കപ്പെട്ടതോടെ ലഹരി ഉള്‍പെടെയുള്ള പലചതിക്കുഴികളിലേക്കും ചെന്നുപെടുകയായിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിരുന്നു. വിവാഹ വാഗ്ദാനം ചെയ്ത സുഹൃത്ത് ദുരുപയോഗം ചെയ്യുകയും മറ്റുള്ളവര്‍ക്ക് കൈമാറി പണം സമ്പാദിച്ചെന്നും ഇവര്‍ തുറന്നുപറഞ്ഞിരുന്നു.
Keywords: Ernakulam, News, Kerala, Case, Arrest, Arrested, Police, House, Njaraykkal: Serial actress and husband arrested.