Man Killed | 'യുവാവിനെ 3 പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി'; തുറിച്ചുനോക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) യുവാവിനെ മൂന്നുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതായി പൊലീസ്. ഞായറാഴ്ച രാവിലെ മുംബൈയില്‍ മാട്ടുംഗയിലെ റസ്റ്ററന്റിന് സമീപമാണ് സംഭവം നടന്നത്. തുറിച്ചുനോക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: യുവാവും മറ്റൊരു സുഹൃത്തും മൂന്നുപേരിലൊരാളെ തുറിച്ച് നോക്കുകയായിരുന്നു. തുടര്‍ന്ന് യുവാവുമായി മൂവരും വാക് തര്‍ക്കത്തിലേര്‍പ്പെട്ടു. പ്രകോപിതരായ പ്രതികള്‍ യുവാവിനെ ബെല്‍റ്റുപയോഗിച്ച് അടിക്കുകയും അസഭ്യം പറയും ചെയ്തു.
മര്‍ദനത്തെതുടര്‍ന്ന് അവശനിലയിലായ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Mumbai, News, National, Police, Killed, Crime, Death, Mumbai: Man killed by three men.

