Student Died | കുവൈതില്‍ പ്രവാസി വിദ്യാര്‍ഥിനി കോളജ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കുവൈത് സിറ്റി: (www.kvartha.com) പ്രവാസി വിദ്യാര്‍ഥിനിയെ കോളജ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഈജിപ്ത് സ്വദേശിയായ വിദ്യാര്‍ഥിയാണ് കുവൈതിലെ യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് സയന്‍സ് കെട്ടിടത്തില്‍ നിന്ന് വീണതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപോര്‍ട് ചെയ്തു.
സബാഹ് അല്‍ സാലിം യൂനിവേഴ്സിറ്റി സിറ്റിയിലെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് 19കാരി ചാടുന്നതായി സഹപാഠികള്‍ കണ്ടിരുന്നതായി അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. എന്നാല്‍ എന്തിനാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതെന്ന് വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു.
സംഭവ വിവരം ലഭിച്ചയുടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും ഡിറ്റക്ടീവുകളും സ്ഥലത്തെത്തി. യൂനിവേഴ്സിറ്റിയിലെ മെഡിക്കല്‍ സംഘം സ്ഥലത്തെത്തി വിദ്യാര്‍ഥിനിയെ ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
Keywords: Kuwait, News, Gulf, World, Student, Death, University, Kuwait University student falls to death from second floor.

