Accident | ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരിക്ക്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) കുന്ദമംഗലം ചൂലാംവയലില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ ചൂലാംവയല്‍ മാക്കൂട്ടം എ യു പി സ്‌കൂളിന് സമീപത്താണ് അപകടം സംഭവിച്ചത്.
അടിവാരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഫാത്വിമാസ് ബസാണ് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുവശം പൂര്‍ണമായും തകര്‍ന്നതായും ബസ് യാത്രികരായ ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി ബസ് റോഡില്‍ നിന്ന് മാറ്റിയതിന് ശേഷമാണ് ദേശീയ പാതയിലെ ഗതാഗതം പുനസ്ഥാപിച്ചത്.
Keywords: Kozhikode, News, Kerala, Accident, Injured, hospital, Kozhikode: 20 injured in bus-lorry collision.