Free Dialysis Center | പാവപ്പെട്ട വ്യക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് കേന്ദ്രം എന്ന ആശയത്തിലേക്ക് ചുവടുവച്ച് കാടാമ്പുഴ ഭഗവതി ദേവസ്വം; നിര്‍മാണത്തിന്റെ അന്തിമഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
ADVERTISEMENT
മലപ്പുറം: (www.kvartha.com) കാടാമ്പുഴ ഭഗവതി ദേവസ്വം നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1988 ല്‍ തുടങ്ങിയ ധര്‍മാശുപതിയുടെ അനുബന്ധമായി പാവപ്പെട്ട വ്യക്കരോഗികള്‍ക്കായി തുടങ്ങുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്റെ നിര്‍മാണത്തിന്റെ അന്തിമഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം ആര്‍ മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം വിലയിരുത്തിയത്. ഒരു ക്ഷേത്രത്തിന് കീഴില്‍ പാവപ്പെട്ട വ്യക്കരോഗികള്‍ക്ക് സൗജന്യ ഡയാലി സിസ് ചെയ്യുന്നതിനായുള്ള കേന്ദ്രം എന്ന ആശയം കേരളത്തിലെ ദേവസ്വങ്ങളിലെ ആദ്യത്തെ സംരംഭമാണ്.

അടുത്ത ഘട്ടമായി ഈ കേന്ദ്രത്തെ വൃക്കമാറ്റിവയ്ക്കല്‍ സൗകര്യങ്ങളോടെയുള്ള ഒരു സ്‌പെഷ്യാലിറ്റി നെഫ്രോ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച് സെന്റര്‍ ആക്കി വികസിപ്പിയ്ക്ക് കൂടി പദ്ധതിയിലുള്‍പെടുന്നുണ്ട്. ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ണ സജ്ജമാവുന്ന ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നവമ്പര്‍ മാസത്തില്‍ത്തന്നെ നടത്തി ഡയാലിസിസ് തുടങ്ങുന്നതാണ്. ആരോഗ്യമേഖലയിലെ പ്രഗത്ഭരായ ആസ്റ്റര്‍ മിംസിന്റെ കോട്ടയ്ക്കല്‍ ശാഖയുമായി നെഫ്രോളജി വിഭാഗത്തിന്റെ പൂര്‍ണ സഹകരണം കൂടി ഇക്കാര്യത്തില്‍ ദേവസ്വത്തിന് ഉണ്ടായിരിയ്ക്കുന്നതാണ്.
ധാരാണപത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ആസ്റ്റര്‍ മിംസ് ചീഫ് ഓഫ് മെഡികല്‍ സര്‍വീസസ് ഡോക്ടര്‍ സുമിത്ത് എസ് മാലിക്, കാടാമ്പുഴ ദേവസ്വത്തിന് വേണ്ടി എക്‌സിക്യൂടീവ് ഓഫീസര്‍ എ എസ് അജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഒപ്പുവച്ചു.
യോഗത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമീഷനര്‍ ഇന്‍ ചാര്‍ജ് മനോജ്കുമാര്‍ കെ പി ദേവസ്വം ട്രാറ്റി ഡോ. എം വി രാമചന്ദ്രവാരിയര്‍, കോഴിക്കോട് എഡിഎംഒ ഡോ. പീയൂഷ് നമ്പൂതിരിപ്പാട് മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമീഷനറുടെ പ്രതിനിധിയായി സൂപ്രണ്ട് സുരേഷ് എന്നിവരും ദേവസ്വം അധികൃതരും, പ്രവര്‍ത്തി ഏറ്റെടുത്ത് ആര്‍കേഡ് ഗ്രൂപ് കോഴിക്കോട്, മറ്റ് കോണ്‍ട്രാക്ടര്‍മാര്‍, മാറാക്കര ലൈഫ്മിഷന്‍ വൈസ് ചെയര്‍മാന്‍ കെ പി സുരേന്ദ്രന്‍, ലോകല്‍ സെക്രടറി കെ പി രമേഷ്, സായി ഓര്‍ഫനേജ്സ്റ്റ് മലപ്പുറം തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.
Keywords: Malappuram, News, Kerala, Health, Religion, Patient, Free dialysis center for poor patients.