Fire In Theatre | സിനിമാ പ്രദര്‍ശനത്തിനിടെ തീയേറ്ററില്‍ തീപ്പിടുത്തം; അപകടം പ്രഭാസ് ആരാകധകര്‍ പടക്കം പൊട്ടിച്ചതിന് പിന്നാലെ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com) ആന്ധ്രയില്‍ സിനിമാ പ്രദര്‍ശനത്തിനിടെ തീയേറ്ററില്‍ തീപ്പിടുത്തം. കിഴക്കന്‍ ഗോദാവരിയില്‍ താഡപള്ളിഗുഡെത്തെ വെങ്കടരമണ തീയേറ്ററില്‍ പ്രഭാസ് നായകനായ ബില്ല എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെയാണ് അപകടം.
ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ ആരാധകര്‍ തീയേറ്റര്‍ സ്‌ക്രീനു മുന്നില്‍ പടക്കം പൊട്ടിച്ചു. ഇതില്‍ നിന്നുള്ള തീയാണ് ആളിപ്പടര്‍ന്നതെന്നുമാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം സംഭവത്തില്‍ ആളപായമില്ല. തീയേറ്റര്‍ ജീവനക്കാര്‍ തന്നെയാണ് തീ അണച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് താരം മുഖ്യവേഷത്തിലെത്തിയ ബില്ല റീ റിലീസ് ചെയ്തത്. നായകന്റെ മാസ് രംഗം വന്നപ്പോള്‍ ആവേശം അലതല്ലിയ ആരാധകര്‍ സ്‌ക്രീനിനു മുന്നില്‍ പടക്കം പൊട്ടിക്കുകയായിരുന്നു. പടക്കത്തില്‍ നിന്നുള്ള തീ ആളിപ്പടരുകയും സീറ്റുകളിലേക്കടക്കം തീ പടര്‍ന്നുപിടിക്കുകയും ചെയ്തു. ഇതോടെ തീയേറ്ററിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.
Keywords: Hyderabad, News, National, Fire, Theater, Accident, Fire In Andhra Theatre As Prabhas' Fans Burst Firecrackers.