Man Died | പാടത്ത് ജോലി ചെയ്യുന്നതിനിടെ കര്‍ഷക തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

 


ADVERTISEMENT

ആലപ്പുഴ: (www.kvrtha.com) പാടത്ത് ജോലി ചെയ്യുന്നതിനിടെ കര്‍ഷക തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. തലവടി ആനപ്രമ്പാല്‍ വടക്ക് പീടികത്തറയില്‍ ടി കെ സോമന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കണ്ടങ്കരി കടമ്പങ്കരി പാടത്ത് കൃഷിയുമായി ബന്ധപ്പെട്ട് ചെളി മാറ്റുന്ന ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

Aster_MIMS

തുടര്‍ന്ന് കൂടെ ജോലി ചെയ്തിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലവടി ഗ്രാമ പഞ്ചായത് മുന്‍ അംഗം, സിപിഐ തലവടി ലോകല്‍ കമിറ്റി അസി. സെക്രടറി, കര്‍ഷക തൊഴിലാളി യൂനിയന്‍ പഞ്ചായത് സെക്രടറി, കാര്‍ഷിക വികസന സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

Man Died | പാടത്ത് ജോലി ചെയ്യുന്നതിനിടെ കര്‍ഷക തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

ഭാര്യ: കനകമ്മ. മക്കള്‍. കവിത, കല, സേതു. മരുമക്കള്‍: ജിനീഷ്, വിനീഷ്.

Keywords: Alappuzha, News, Kerala, Death, hospital, Farmer, Farm worker collapsed and died while working in field.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia