PM Says | ഇന്‍ഗ്ലീഷ് ആശയവിനിമയത്തിനുള്ള മാധ്യമം മാത്രം, ബുദ്ധിജീവിയെന്നതിന്റെ മാനദണ്ഡമല്ലെന്നും പ്രധാനമന്ത്രി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഗ്ലീഷ് ആശയവിനിമയത്തിനുള്ള മാധ്യമം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ബുദ്ധിജീവിയെന്നതിന്റെ മാനദണ്ഡമല്ലെന്നും പ്രാദേശിക ഭാഷകളുടെ പ്രാധാന്യം എടുത്തു പറഞ്ഞ് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എംബിബിഎസ് പഠനത്തിനുള്ള ഹിന്ദി പാഠപുസ്തകങ്ങള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

Aster_MIMS

നേരത്തെ ഇന്‍ഗ്ലീഷിനെ ബുദ്ധിജീവിയെന്നതിന്റെ മാനദണ്ഡമായി കണക്കാക്കിയിരുന്നെങ്കിലും യഥാര്‍ഥത്തില്‍ ആശയ വിനിമയത്തിനുള്ള മാധ്യമം മാത്രമാണ് ഇന്‍ഗ്ലീഷ് ഭാഷ. ഗ്രാമങ്ങളില്‍ നിന്നുള്ള നിരവധി കുട്ടികള്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ആവാത്തതിന് കാരണം അവര്‍ക്ക് ഇന്‍ഗ്ലീഷില്‍ പരിജ്ഞാനം ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

PM Says | ഇന്‍ഗ്ലീഷ് ആശയവിനിമയത്തിനുള്ള മാധ്യമം മാത്രം, ബുദ്ധിജീവിയെന്നതിന്റെ മാനദണ്ഡമല്ലെന്നും പ്രധാനമന്ത്രി

രാജ്യത്തിന്റെ പുതിയ വിദ്യാഭ്യാസനയം ഇന്‍ഗ്ലീഷിനോടുള്ള അടിമത്ത മനോഭാവം ഇല്ലാതാക്കും. ഇന്‍ഗ്ലീഷില്‍ പഠനം പൂര്‍ത്തിയാക്കാത്ത പാവപ്പെട്ട രക്ഷിതാക്കളുടെ മക്കളേയും ഡോക്ടറും എന്‍ജിനീയറും ആക്കുകയാണ് കേന്ദ്രസര്‍കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Keywords: New Delhi, News, National, Prime Minister, Narendra Modi, English just a medium of communication, not mark of being intellectual, says PM Modi.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia