SWISS-TOWER 24/07/2023

Bomb Scare | മോസ്‌കോ-ഡെല്‍ഹി വിമാനത്തില്‍ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) മോസ്‌കോ ഡെല്‍ഹി വിമാനത്തില്‍ ബോംബ് ഭീഷണിയെന്ന് സന്ദേശത്തെ തുടര്‍ന്ന് വിമാനം ഡെല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി. യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കി പരിശോധനകളും അന്വേഷണവും നടക്കുകയാണെന്ന് ഡെല്‍ഹി പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച പുലര്‍ചെ 3.20 മണിയോടെയാണ് വിമാനം ഡെല്‍ഹിയില്‍ എത്തിയത്. രാത്രി 11.15 മണിയോടെയാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. റഷ്യയിലെ മോസ്‌കോയില്‍നിന്നുള്ള എസ്യു 232 എന്ന വിമാനത്തില്‍ 386 യാത്രക്കാരും 16 ജീവനക്കാരും ഉണ്ടായിരുന്നു.

Aster mims 04/11/2022
Bomb Scare | മോസ്‌കോ-ഡെല്‍ഹി വിമാനത്തില്‍ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

ഭീഷണി സന്ദേശം എത്തിയതിന് പിന്നാലെതന്നെ വിമാനത്താവളത്തിലെ സുരക്ഷ വര്‍ധിപ്പിച്ചു. പുലര്‍ച്ചെ 2.30 മണിയോടെതന്നെ ബോംബ് സ്‌ക്വാഡുകളും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി.

Keywords: New Delhi, News, National, Police, Flight, Bomb scare onboard Moscow-Delhi flight; Probe initiated. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia