SWISS-TOWER 24/07/2023

Crocodile Babiya Died | നിവേദ്യ ചോറിനായി ഇനി ബബിയ എത്തില്ല; കുമ്പള അനന്തപുരം ക്ഷേത്രത്തിലെ പ്രസിദ്ധമായ മുതല ചത്തു

 


ADVERTISEMENT

കുമ്പള: (www.kvartha.com) ക്ഷേത്രത്തില്‍ പൂജ കഴിഞ്ഞുള്ള മണിനാദം കേള്‍ക്കുമ്പോള്‍ ക്ഷേത്ര കുളത്തില്‍ നിന്നും നിവേദ്യ ചോറിനായി പൊങ്ങി വരാറുള്ള ബബിയ എന്ന കുമ്പള അനന്തപുരം ക്ഷേത്രത്തിലെ പ്രസിദ്ധമായ മുതല ഇനി എത്തില്ല. ബബിയ ഞായറാഴ്ച രാത്രി 11 മണിയോടെ ചത്തു. ധര്‍മത്തിലധിഷ്ഠിതമായി ഒരു മഹത്തായ ആചാര സംരക്ഷണത്തിന്റെ ഭാഗമായി തന്റെ ജീവിതം മാറ്റി വച്ച മുതലയായിരുന്നു ബബിയ.

Crocodile Babiya Died | നിവേദ്യ ചോറിനായി ഇനി ബബിയ എത്തില്ല; കുമ്പള അനന്തപുരം ക്ഷേത്രത്തിലെ പ്രസിദ്ധമായ മുതല ചത്തു

 കുമ്പള ശ്രീ അന്തപത്മനാഭ സന്നിധിയില്‍ നിന്നും മോക്ഷപഥത്തിലേക്ക് ബബിയ നീങ്ങി. രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകള്‍ക്കുശേഷം നല്‍കുന്ന നിവേദ്യമാണ് ബബിയയുടെ ആഹാരം. പൂര്‍ണമായും സസ്യാഹാരിയാണ് ബബിയ. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് കാസര്‍കോട് കുമ്പളയിലെ അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം.

1945ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടിഷ് സൈനികന്‍ വെടിവച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. 77 വയസ്സിലേറെയാണ് ബബിയ്ക്ക് കണക്കാക്കുന്ന പ്രായം.

Keywords:  News, Kerala, Temple, Religion, Ananthapuram lake temple, Crocodile, Babiya, Died, Ananthapuram lake temple crocodile Babiya died.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia